ചെങ്ങന്നൂർ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ചെറിയനാട് പെരിങ്ങിലിപ്പുറം ലക്ഷംവീട് കോളനിയിൽ അനുഭവനത്തിൽ രാമചന്ദ്രൻ (57) ആണു മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.
വ്യാഴാഴ്ച ഉച്ചയ്ക്കു 3.15ന് മാവേലിക്കര-കോഴഞ്ചേരി റോഡിൽ ചെറിയനാട് പടനിലം ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിലെത്തിയ രാമചന്ദ്രൻ ക്ഷേത്ര റോഡിൽ നിന്ന് ജംഗ്ഷനിലേക്കു കടക്കവേ മാവേലിക്കര ഭാഗത്തു നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലക്കടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : പൊന്നമ്മ. മക്കൾ: അനു, പ്രിയ.