
പത്തനംതിട്ട: മാതൃകാ പൊലീസ് സ്റ്റേഷനായ ആറൻമുളയിൽ നല്ല വാഹനം ഇല്ലാത്തത് മൂലം ക്രമസമാധാന പാലനത്തിൽ താമസം നേരിടുന്നെന്ന് യൂത്ത്‌കോൺഗ്രസ്. അടിയന്തരമായി എത്തിച്ചേരേണ്ട സ്ഥലങ്ങളിൽ വാഹനത്തിന്റെ കുറവുമൂലം പൊലീസ് എത്താൻ വൈകുകയാണ്. ഉത്സവങ്ങളും ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും ഉണ്ടാകുമ്പോൾ വാഹനത്തിന്റെ കുറവ് ക്രമസമാധാനപാലനത്തെ ബാധിക്കുമെന്നും പുതിയവാഹനം അനുവദിക്കണമെന്നും യൂത്ത്‌കോൺഗ്രസ് ആറൻമുള മണ്ഡലംകമ്മിറ്റി പ്രസിഡന്റ് ഷെമീർ അബ്ദുൾസലാം, ആറൻമുള ഗ്രാമപഞ്ചായത്ത് അംഗം ശരൺ പി.ശശിധരൻ എന്നിവർ ആവശ്യപ്പെട്ടു.