18-mc-road-acci
എം. സി. റോഡിൽ മുളക്കുഴഭാഗത്ത് കെ. എസ്. ആർ. ടി.സി. ബസും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം

ചെങ്ങന്നൂർ: എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. പന്തളം കുരമ്പാല ആലുവിളയിൽ തെക്കേതിൽ രാജേന്ദ്രൻ (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5ന് മുളക്കുഴ സെൻട്രൽ ബസ് സ്റ്റോപ്പിനു സമീപമാണ് അപകടമുണ്ടായത്. കോതമംഗലം ഭാഗത്തേക്കു പോയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുമായി പന്തളം ഭാഗത്തേക്കു സഞ്ചരിച്ചിരുന്ന രാജേന്ദ്രന്റെ സ്‌കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നെന്നു ചെങ്ങന്നൂർ പൊലീസ് പറഞ്ഞു. പരിക്കേറ്റു റോഡിൽ കിടന്ന രാജേന്ദ്രനെ പിന്നീട് ചെങ്ങന്നൂർ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു