പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം 425-ാം മേക്കൊഴൂർ ശാഖയിലെ യൂത്ത് മൂവ്മെന്റ്, വനിതാ സംഘം യൂണിറ്റുകളുടെ സംയുക്ത യോഗവും ശ്രീനാരായണ എംപ്ലോയിസ് ഫോറത്തിന്റെ യൂണിറ്റ് ഉദ്ഘാടനവും നാളെ 2ന് നടക്കും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് സത്യപാല വിജയൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും. ശ്രീനാരായണ എംപ്‌ളോയീസ് ഫോറത്തിന്റെ യൂണിറ്റ് യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗം ജി.സോമനാഥൻ, ശ്രീനാരായണ എംപ്ലോയിസ് ഫോറം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് അനില പ്രദീപ്, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ,യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അജേഷ്‌കുമാർ വി.ബി, ശാഖാ സെക്രട്ടറി വി.എസ്.മോഹനൻ, ശാഖാ വൈസ് പ്രസിഡന്റ് ജനകമ്മ ശ്രീധരൻ തുടങ്ങിയവർ സംസാരിക്കും.