1
മണ്ണിടിഞ്ഞ് ഓട തകർന്ന നിലയിൽ തകർന്ന നിലയിൽ

പള്ളിക്കൽ : ആനയടി - കൂടൽ റോഡിൽ പൈപ്പിടുന്നതിനായി കുഴിയെടുക്കവെ മണ്ണിടിഞ്ഞ്‌ വീണ് ഓട തകർന്നു. പഴകുളത്ത് നിന്ന് പള്ളിക്കലിലേക്കുള്ള റോഡിൽ ആലുംമൂട് ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്താണ് മണ്ണിടിഞ്ഞ് ഓട തകർന്നു വീണത്. വ്യാഴാഴ്ച രാത്രി 12നായിരുന്നു സംഭവം. പണി നടക്കുമ്പോൾ ഉദ്യോഗസ്ഥരുടെ സാനിദ്ധ്യം ഇല്ലായിരുന്നു. മണ്ണിടിച്ചിലിൽ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെടുകയായിരുണെന്ന് പ്രദേശവാസികൾ പറഞ്ഞു.റോഡിന്റെ ടാറിംഗ് എത്രയും വേഗം നടത്തുന്നതിന്റെ ഭാഗമായി പൈപ്പിടീൽ ജോലികൾ ധൃതിയിൽ നടന്നു വരികയാണ്. കലുങ്ക് വരുന്ന ഭാഗത്ത് കലുങ്കിന് മുകളിൽ കൂടിയാണ് പൈപ്പ് സാധാരണയായി ഇടുന്നത്. ഇവിടെകലുങ്കിന് അടിയിലൂടെ പൈപ്പ് ഇടാൻ കുഴിയെടുക്കവെയാണ് മണ്ണിടിഞ്ഞ് ഓട സഹിതം മറിഞ്ഞത്. ഒരു മീറ്ററാണ് ഓടയുടെ ആഴം. കലുങ്ക് രണ്ട് മീറ്ററും . വാട്ടർ അതോറിറ്റി പൈപ്പിടാൻ കുഴിയെടുത്തത് മൂന്ന് മീറ്റർ ആഴത്തിലാണ്. പഴകുളത്ത് നിന്ന് പയ്യനല്ലൂരിലേക്കുള്ള കനാൽ കടന്നുപോകുന്നത് ഈ റോഡിന് വടക്കുവശത്ത് കൂടിയാണ്. കനാലിൽ നിന്നുള്ള വെള്ളത്തിന്റെ ഉറവ കാരണം ഈ പ്രദേശം മുഴുവൻ രണ്ട് ദിവസം മുൻപ് വരെ വെള്ളം കെട്ടി നിൽക്കുകയായിരുന്നു. ഇതാണ് മണ്ണിടിയാൻ കാരണം.

ഉദ്യോഗസ്ഥർ പരിശോധന നടത്തി

മണ്ണിടിഞ്ഞ് ഓട ഇടിഞ്ഞു മാറിയത് വാട്ടർ അതോറിറ്റി തന്നെ പുനർ നിർമ്മിച്ചു നൽകണമെന്ന് സ്ഥലത്തെത്തിയ കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ റോയ് വാട്ടർ അതോറിറ്റി എ.ഇ ലിജുവിനോട് ആവശ്യപ്പെട്ടു .വാട്ടർ അതോറിറ്റിയുടെയും റോഡ് ഫണ്ട് ബോർഡിന്റെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.