അടൂർ : സെന്റ് സിറിൾസ് കോളേജിൽ നടന്ന ഉപരിപഠന ശിൽപ്പശാല ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അനിതാ തോമസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഡോ.സഖറിയാസ് മാർ അപ്രേം, ഡോ.അരുൺ കുമാർ,​ ഫാ.രാജൻ മാത്യു, പ്രൊഫ.ഡി.കെ.ജോൺ , പ്രൊഫ.ജോൺ എം.ജോർജ്,​ജോൺസൺ കെ.സഖറിയാ എന്നിവർ പ്രസംഗിച്ചു.