കോഴഞ്ചേരി: സഹകാർ ഭാരതി കോഴഞ്ചേരി താലൂക്ക് സമിതി യോഗം ജില്ലാ സെക്രട്ടറി ജി.മനോജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് മനോജ് താഴെ വെട്ടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘടനാ സെക്രട്ടറി ഡി.അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് കെ.അരുൺ, സംഘടന സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജില്ലാ സമിതി അംഗങ്ങളായ സി.ആർ അരവിന്ദാക്ഷൻ, എൻ.ഡി.രവി, മഹിളാ സെൽ ജില്ലാ സമിതി അംഗം മായാ വിജയൻ,താലൂക്ക് ജോയിന്റ് സെക്രട്ടറി രാജീവ് വലഞ്ചുഴി, താലൂക്ക് അക്ഷയശ്രീ കോഡിനേറ്റർ ശരത് ലാൽ എന്നിവർ സംസാരിച്ചു.