cpi
നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എെ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനയീയറെ ഉപരോധിക്കുന്നു

പത്തനംതിട്ട: നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എെ പ്രവർത്തകർ വാട്ടർ അതോറിറ്റി എക്സി.എൻജിനീയർ,അസി.എൻജിനീയർ എന്നിവരെ ഉപരോധിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ, ബി ഹരിദാസ് , കൗൺസിലർ സുമേഷ് ബാബു, അയൂബ്, സുരേഷ് ബാബു, ശുഭ കുമാർ, ഇക്ബാൽ അത്തി മൂട്ടിൽ, മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.നഗരത്തിൽ സ്കൂൾ പരിസരങ്ങളിൽ ഉൾപ്പെടെ ജലക്ഷാമം രൂക്ഷമാണ്. നഗരസഭ അധികൃതരടക്കം വാട്ടർ അതോറിറ്റിക്ക് മുന്നിൽ പരാതിയുമായി എത്തിയിട്ടും നടപടിയില്ല.കുടിവെള്ള ക്ഷാമം ചർച്ച ചെയ്യാൻ നഗരസഭ വിളിച്ച യോഗത്തിൽ വാട്ടർ അതോറിറ്റി അധികൃതർ പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. ഉദ്യോഗസ്ഥരെ ജലവിഭവ വകുപ്പ് മന്ത്രി ശാസിക്കുകയും ചെയ്തിരുന്നു.