പന്തളം: വലിയകോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം ഇന്ന്. ചടങ്ങുകൾക്ക് തന്ത്രി കുഴിക്കാട്ടില്ലത്ത് വാസുദേവൻ ഭട്ടതിരിപ്പാട് കാർമ്മികത്വം വഹിക്കും. പുലർച്ചെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. തുടർന്ന് തിരുവാഭരണം എഴുന്നെള്ളത്ത്, നവകാഭിഷേകം, കളഭാഭിഷേകം. ഉച്ചയ്ക്ക് 12ന് തിരുവാഭരണം ചാർത്തി ദർശനം. തുടർന്ന് ഉത്രസദ്യ. ഒരുമണിക്ക് നാമജപ ലഹരി. വൈകിട്ട് മൂന്നിന് കളരിപ്പയറ്റ്. തുടർന്ന് വേലകളി, സോപാന സംഗീതം, മേജർസെറ്റ് പഞ്ചവാദ്യം, ഭജന. രാത്രി എട്ടരയ്ക്ക് കളമെഴുത്തും പാട്ടും. തുടർന്ന് മണികണ്ഠൻ ആൽത്തറയിലേക്ക് എഴുന്നെള്ളത്ത്, നായാട്ടുവിളി.