അടൂർ :ഏഴംകുളം, കടമ്പനാട് പഞ്ചായത്തുകൾക്ക് ലഭിച്ച മഹാത്മ പുരസ്ക്കാരം അടൂർ നിയോജക മണ്ഡലത്തിന് അഭിമാനമായി. സി. പി. എം ഭരിക്കുന്ന പഞ്ചായത്തുകളാണ് രണ്ടും. തൊഴിലുറപ്പ് പദ്ധതി യഥാസമയം പൂർത്തിയാക്കിയതാണ് രണ്ടുപഞ്ചായത്തുകൾക്കും മഹാത്മ അയ്യങ്കാളി പുരസ്കാരം ലഭിക്കുന്നതിന് വഴിയൊരുക്കിയത്. ഏഴംകുളം ഗ്രാമപഞ്ചായത്ത് സജീവ തൊഴിൽ കാർഡ് ലഭിച്ച കുടുംബങ്ങളിൽ 88.17 കുടുംബങ്ങൾക്കും തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞു. കൂടാതെ അപ്രതീക്ഷിത ലേബർ ബഡ്ജറ്റിന്റെ അടിസ്ഥാനത്തിൽ 111.645 ശതമാനം തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിനും കഴിഞ്ഞു. പഞ്ചായത്ത് പദ്ധതിയിലെ ആകെ തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 46.60 ശതമാനം കുടുംബങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ കൊടുക്കുവാനും മുൻ സാമ്പത്തിക വർഷങ്ങളിൽ ആരംഭിച്ച പ്രവൃത്തികളിൽ 99.5 ശതമാനം പൂർത്തീകരിക്കുന്നതിലും ഏഴംകുളം പഞ്ചായത്ത് കമ്മിറ്റി കാട്ടിയ ജാഗ്രതയാണ് പുരസ്ക്കാര നിറവിലേക്ക് ഗ്രാമപഞ്ചായത്തിന് വഴിത്തിരിവായത്.
മികച്ച പ്രവർത്തനം കാഴ്ചവച്ചത് വഴിയാണ് കടമ്പനാട് പഞ്ചായത്തിനും പുരസ്കാരം ലഭിച്ചത്. 98. 97 ശതമാനമാണ് പ്രവർത്തനമികവ്. പഞ്ചായത്തിലെ 20315 കുടുംബങ്ങളിൽ ആക്ടീവ് തൊഴിലാളികളായ 83.97 ശതമാനം പർക്കും തൊഴിൽ ലഭ്യമാക്കി. എസ്. സി എസ്. ടി തൊഴിൽ ആനുപാതികം 70.57 ശതമാനമാക്കി ഉയർത്തി. പഞ്ചായത്ത്പരിധിയിൽ 100 ദിന തൊഴിൽ സേവനം ലഭിച്ചവർ 37.11 ശതമാനമാണ് . വേതനിവിതരണത്തിനായി 8 ദിവസത്തെ കാലാവധിയിൽ 99.66 ശതമാനം പേർക്കും വേതനംലഭ്യമാക്കി.