പ്രമാടം : കാർഷിക വികസന വകുപ്പ് സ്കൂളുകളിൽ നടപ്പാക്കുന്ന കൃഷിത്തോട്ടം പദ്ധതിയിൽ ഉൾപ്പെട്ട ഇളകൊള്ളൂർ സെന്റ് ജോർജ്ജ് ഹൈസ്കൂളിൽ വിളവെടുപ്പ് നടത്തി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജെസി,വത്സലകുമാരി, പ്രവീണ എന്നിവർ പ്രസംഗിച്ചു.