പത്തനംതിട്ട : കൗമാരക്കാരായ പെൺകുട്ടികളുടെ സുരക്ഷിതത്വത്തെ മുൻനിർറുത്തി സംസ്ഥാനത്തെ അങ്കണവാടികൾ കേന്ദ്രീകരിച്ച് കൗമാരി ക്ലബുകൾ ആരംഭിക്കുമെന്ന് കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് പറഞ്ഞു
കേരള ശാന്തി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പെൺകുട്ടികൾക്ക് നിയമ സേവനങ്ങളും മറ്റു സഹായങ്ങളും നൽകുക എന്ന ഉദ്ദേശത്തോടെയാണ് ക്ലബുകൾ സ്ഥാപിക്കുന്നത്.
കേരള ശാന്തി സമിതി ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ അനില അനിൽ, സാമൂഹ്യപ്രവർത്തക ഡോ.എം. എസ്. സുനിൽ, മുൻ ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു, നഗരസഭ മുൻ ചെയർപേഴ്‌സൺ രജനി പ്രദീപ്, പത്തനംതിട്ട നഗരസഭാ മുൻ വൈസ് ചെയർമാൻ പി. കെ ജേക്കബ്, അലങ്കാർ അഷറഫ്, ടി എച്ച് സിറാജുദ്ദീൻ, പത്തനംതിട്ട ടൗൺ മുസ്ലിം സ്‌കൂൾ ഹെഡ്മിസ്ട്രസ് വസീല കവിരാജ്, പത്തനംതിട്ട പ്രതിഭ കോളേജ് അഡ്മിനിസ്‌ട്രേറ്റർ അശോക് കുമാർ, മധു വള്ളിക്കോട്, ശാന്തി സമിതി ജില്ലാ ഭാരവാഹികളായ സെക്രട്ടറി സുനിൽ തോമസ്, വൈസ് പ്രസിഡന്റ് ശ്രീജേഷ്, ജോയിന്റ് സെക്രട്ടറി ഇന്ദു, ട്രഷറർ ഷൈജു, കമ്മറ്റി അംഗങ്ങളായ അനുപമ സതീഷ്, ഷീജ ഇലന്തൂർ, സക്കീന ഹംസ എന്നിവർ പ്രസംഗിച്ചു.