ചെങ്ങന്നൂർ: കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനിടെ വർദ്ധിപ്പിച്ച നികുതി പിരിക്കാനുള്ള നീക്കത്തിനെതിരെയും, അതിന്റെ പേരിൽ ഡി ആൻഡ് ടി ലൈസൻസ് നിഷേധിക്കുകയും ചെയ്യുന്ന ചെങ്ങന്നൂർ നഗരസഭയുടെ നടപടിക്കെതിരെ ചെങ്ങന്നൂർ മർച്ചന്റ്‌സ് അസോസിയേഷൻ സമരത്തിലേക്ക്. വിഷയത്തിൽ നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പിനും മറ്റ് അധികാരികൾക്കും നിവേദനം സമർപ്പിച്ചതായി ഭാരവാഹികളായ ജേക്കബ് വി.സ്‌കറിയ,അനസ് പൂവാലം പറമ്പിൽ, ആനന്ദ് കുമാർ, രഞ്ജിത്ത് ഖാദി എന്നിവർ അറിയിച്ചു.