ചെങ്ങന്നൂർ: മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന റേഞ്ച് സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്‌മെന്റ് ഓഫീസിലെ കമ്പ്യൂട്ടറിനു തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു 1.30നാണ് സംഭവം. ഓഫീസിൽ ആരുമില്ലാതിരുന്ന സമയത്താണ് തീപിടുത്തമുണ്ടായത്. തൊട്ടടുത്ത ഓഫീസിലെ ജീവനക്കാർ ബക്കറ്റിൽ വെള്ളം കോരി ഒഴിച്ച് തീ അണച്ചു. മോണിറ്ററും, സി.പി.യുവും, വയറുകളും കത്തിനശിച്ചു. സമീപത്തെ അഗ്നിരക്ഷാനിലയത്തിലെ ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.