പത്തനംതിട്ട: ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് എഴുമറ്റൂർ അമൃതധാര ഗോശാല ഓഡിറ്റോറിയത്തിൽ ഏകദിന ശില്പശാല നടക്കും. നിയമബോധവത്കരണവും നേതൃത്വപരിശീലനവും മുൻനിറുത്തിയുള്ള ക്ലാസുകളാണ് നടക്കുകയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ പത്തിന് സബ് ജഡ്ജ് ദേവൻ കെ. മേനോൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ജി. ബാബു അദ്ധ്യക്ഷത വഹിക്കും. ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം അജയകുമാർ വല്യുഴത്തിൽ, ദേശീയ വൈസ് പ്രസിഡന്റ് രാജു കെ. തോമസ്, സംസ്ഥാന രജിസ്ട്രാർ എം.എ. കബീർ എന്നിവർ പ്രസംഗിക്കും.
അവിനാഷ് നായർ ക്ലാസ് നയിക്കും. സമാപന സമ്മേളനത്തിൽ പി.എം. താജ്, നൈനാൻ ജോൺസൺ, ഖദീജ കബീർ, ജോണിക്കുട്ടി എന്നിവർ പ്രസംഗിക്കും. ജനറൽ കൺവീനർ എം.എ. കബീർ, ജില്ലാ പ്രസിഡന്റ് പി.ജി. ബാബു, സെക്രട്ടറി ഓമന നായർ, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.