
പത്തനംതിട്ട : കേരളാസ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാപ്രവർത്തക കൺവെൻഷൻ സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് പി.എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി സി.രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റി അംഗം പി.എൻ.ശശി, എസ്.ഷിബു, ആർ.സുരേഷ്, ഇ.കെ.ബേബി, വി.കെ.സണ്ണി, പി.രാധാകൃഷ്ണൻ നായർ, സി.കെ.പൊന്നപ്പൻ, പി.കെ.സത്യവ്രതൻ, ബേബി എബ്രഹാം, പി.കെ. റോയ്, കെ.സോമൻ , ടി.എ.രാജേന്ദ്രൻ, സുദർശനൻ, സി.അജി എന്നിവർ സംസാരിച്ചു.