 
തിരുവല്ല: നഗരസഭയിൽ 21 -വാർഡിലെ ചിറപ്പാട് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക്ശേഷം 3ന് മാത്യു ടി.തോമസ് എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ അദ്ധ്യക്ഷത വഹിക്കും.
ബലക്ഷയംമൂലം സഞ്ചാരയോഗ്യമല്ലാതെ കിടന്ന പാലം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്. 2020 സെപ്റ്റംബറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തികൾ പ്രളയം, കൊവിഡ് എന്നീ കാരണങ്ങൾ മൂലം കഴിഞ്ഞ ഡിസംബറിലാണ് പൂർത്തീകരിച്ചത്.