പന്തളം: ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ കുടുംബശ്രീ സി.ഡി.എസ് സി.പി.എമ്മിന്. ചെയർപേഴ്‌സണായി സി.പി.എമ്മിലെ രാജലക്ഷ്മിയും വൈസ് ചെയർപേഴ്‌സണായി സിനി മോട്ടിലാലും തിരഞ്ഞെടുക്കപ്പെട്ടു. 33ൽ 22 വോട്ടുകളാണു രാജലക്ഷ്മിയ്ക്കു ലഭിച്ചത്. ബി.ജെ.പിയിൽ നിന്നും യാഥാക്രമം മഞ്ജുവും ഉഷാകുമാരിയുമായിരുന്നു എതിർ സ്ഥാനാർത്ഥികൾ.