ചെങ്ങന്നൂർ: മാനസിക വിഭ്രാന്തിയുള്ള യുവാവിനെ വീടിനുളളിൽ തീപ്പൊളളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.
ചെറിയനാട് പുനമുട്ടത്തു വീട്ടിൽ ധനേഷ് (32)ആണ് മരിച്ചത്. ഇന്നലെ
വൈകിട്ട് 4നാണ് മൃതദേഹം കണ്ടെത്തിയത്. മാതാവും ധനേഷും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മാതാവ് രാവിലെ ജോലിക്കു പോയ ശേഷം തിരികെ വീട്ടിൽ എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.