തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 144 -മത് ജൻമദിനത്തോടനുബന്ധിച്ച് ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നടന്നുവരുന്ന ആഘോഷ പരിപാടികൾ ഇന്ന് സമാപിക്കും. ഇന്നലെ രാവിലെ വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധന നടന്നു. വൈകിട്ട് വിവിധ ശാഖകളിൽ നിന്നുള്ള കലാകാരൻമാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വൈകിട്ട് ആചാര്യ കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ ഗാനങ്ങൾ കോർത്തിണക്കിയുള്ള 'പന്തമൊഴക്കം' സംഗീത പരിപാടി അരങ്ങേറി. ഇന്ന് രാവിലെ വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധനയ്ക്കു ശേഷം ഗുരുകുല സമിതിയുടെയും ഹൈ കൗൺസിലിന്റെയും സംയുക്ത യോഗം. വൈകിട്ട് 5ന് കൊടിയിറക്കും.