 
തിരുവല്ല: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിൽ അക്രമ രാഷ്ട്രീയത്തിനെതിരെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്മൃതി ജ്വാല സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജനറൽ സെക്രട്ടറിമാരായ ജിജോ ചെറിയാൻ, അഖിൽ ഓമനക്കുട്ടൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി, സേവാദൾ ജില്ലാസെക്രട്ടറി ജയദേവൻ എ.ജി,യൂത്ത് കോൺഗ്രസ് ഭാരവാഹികകളായ ശ്രീനാഥ് ടി.പി, രഞ്ജിത് പൊന്നപ്പൻ, ബ്ലസ്സൺ പി.കുര്യൻ, അജ്മൽ, ബ്ലസ്സൻ പത്തിൽ, ജെറി കുളക്കാടൻ, ജെയ്സൺ പടിയറ, മോൻസി, അശോക്, അനീഷ്, രതീഷ് പി.ജി എന്നിവർ പ്രസംഗിച്ചു.