ചെങ്ങന്നൂർ: ഇടനാട് വഞ്ചിപ്പോട്ടിൽകടവിൽ നടക്കുന്ന മണലൂറ്റ് ഭാരണകക്ഷിയുടേയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടുകൂടിയാണെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ യന്ത്രങ്ങൾ ഉപയോഗിച്ച് മണൽ നീക്കുവാൻ പാടില്ലെന്ന നിയമം നിലനിൽക്കെ ആ നിയമങ്ങളെല്ലാം കാറ്റിൽപറത്തിക്കൊണ്ടാണ് അനധികൃത മണലെടുപ്പ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ ഉദ്യോഗസ്ഥർ തയാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് ഗോപു പുത്തൻമഠത്തിൽ അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം വരുൺ മട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഗോപു പുത്തൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ജയ്‌സൺ ചാക്കോ, മിഥുൻ മയൂരം, ഷമീം റാവുത്തർ, ലിജോ ജോസ്, മണ്ഡലം പ്രസിഡന്റുമാരായ സുബിൻ പുത്തൻകാവ്, അനു പുന്തല, അഭിലാഷ് പുലിയൂർ, സുജിത്ത് വെണ്മണി എന്നിർ സംസാരിച്ചു.