മാരാമൺ: വികസനം മനുഷ്യനന്മയിലേക്ക് നയിക്കണമെന്ന് മാർത്തോമ സഭ ചെന്നൈബംഗളുരു ഭദ്രാസന അദ്ധ്യക്ഷൻ ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പ അഭിപ്രായപ്പെട്ടു. മാരാമൺ കൺവെൻഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യനെക്കുറിച്ചും, പരിസ്ഥിതിയെക്കുറിച്ചും ഒരു ആത്മനൊമ്പരം ഉണ്ടാകണം. ഇത് അന്തമാകുന്ന പരിശ്രമങ്ങളിൽ നിന്നും പ്രകാശമുള്ള ജീവിതത്തിലേക്ക് നയിക്കും. ആത്മീയത സമർപ്പണവും, സമർപ്പണം നിയോഗത്തിനുള്ള വേദിയുമാണ്. കാഴ്ചകൾ ഉൾക്കാഴ്ചകൾ ആവുമ്പോൾ ജീവിതം സുന്ദരമാ
വുമെന്ന് അദ്ദേഹം പറഞ്ഞു.
ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, തോമസ് മാർ തിമൊഥിയോസ് എപ്പിസ്‌കോപ്പാ, ഗ്രിഗോറിയോസ് മാർ സ്‌തെഫാനോസ് എപ്പിസ്‌കോപ്പാ, തോമസ് മാർ തീത്തൂസ് എപ്പിസ്‌കോപ്പാ, സുവിശേഷ സേവികാസംഘം ചുമതലക്കാർ എന്നിവർ പങ്കെടുത്തു.