1
സംയോജിത കൃഷിയുടെ ഉത്ഘാടനം കർഷക സംഘം ജില്ലാ വൈ: പ്രെഫ. മധുസൂധനൻ നായർ നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി : കർഷകസംഘം എഴുമറ്റൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് സംയോജിത ജൈവ പച്ചക്കറികൃഷി ആരംഭിച്ചു . കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം പ്രൊഫ.മധുസൂധനൻ നായർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഇ.എസ് ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി കെ.പിരാധാകൃഷൻ, പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ വത്സല, പഞ്ചായത്തംഗം രജീഷ് കുമാർ , ലോക്കൽ കമ്മിറ്റി സെക്രട്ടറി സതീഷ് കുമാർ ,എസ്.രവീന്ദ്രൻ ഇടുവിനാംപൊയ്ക, സുരേഷ് വർമ്മ, ഗീതാ ഷാജി, അഡ്വ. ഓമനക്കുട്ടൻ എന്നിവർ, മേഖലാ സെക്രട്ടറി എ.ടി.രാമചന്ദ്രൻ, ഏരിയാ കമ്മിറ്റിയംഗം സന്തോഷ് സായി എന്നിവർ സംസാരിച്ചു.