
പത്തനംതിട്ട: റാന്നി ഹിന്ദു മഹാസമ്മേളനം 24 മുതൽ 27 വരെ റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 24 ന് രാവിലെ 9.35 ന് പരിഷത്ത് പ്രസിഡന്റ് പി.എൻ.നീലകണ്ഠൻ നമ്പൂതിരി കൊടി ഉയർത്തും. തുടർന്ന് ഭാഗവത പാരായണം. വൈകിട്ട് 4 ന് ഭജന, 5.50ന് മാർഗദർശക മണ്ഡൽ സംസ്ഥാന അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരി മഹാരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മാർഗ ദർശക മണ്ഡൽ സംസ്ഥാന സെക്രട്ടറി സത് സ്വരൂപാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും. സീരിയൽ താരം ദേവൻ ശ്രീനിവാസൻ മുഖ്യാതിഥിയായിരിക്കും. ഡോ. ബി.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും.
25ന് വൈകിട്ട് 5ന് അയ്യപ്പ ധർമ്മസമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനപ്രസിഡന്റ് വിജിതമ്പി അദ്ധ്യക്ഷതവഹിക്കും. 26ന് രാവിലെ 10ന് രവിവാര പാഠശാല സമ്മേളനം കേരള ഹിന്ദുമത പാഠശാല അദ്ധ്യാപക പരിഷത്ത് പ്രസിഡന്റ് വി.കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ടി.കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷതവഹിക്കും. ശേഷം വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങൾ നടക്കും. വൈകിട്ട് 5 .30ന് വനിതാസമ്മേളനം സ്വാമിനി സത്യപ്രിയാനന്ദ സരസ്വതി ഉദ്ഘാടനംചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും.
27ന് വൈകിട്ട് 3.45ന് ഭജന, 4.50ന് സമാപനസമ്മേളനം മാതാഅമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. പി.ജി.ശശികുമാരവർമ്മ അദ്ധ്യക്ഷത വഹിക്കും.
മുൻമിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണൻ എം.എൽ.എ എന്നിവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ പി.എൻ.നീലകണ്ഠൻ നമ്പൂതിരി, അജീഷ് കുമാർ റാന്നി, പ്രൊഫ.പി.ജി. പ്രസാദ് കുമാർ, കെ.കെ.ഭാസ്‌കരൻ നായർ എന്നിവർ പങ്കെടുത്തു.