പത്തനംതിട്ട : സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി മാർച്ച് 19ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള ജോബ് ഫെയറിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് 25ന് രാവിലെ 11.30ന് ജില്ലാ കളക്ടറുടെ ചേംബറിൽ സബ് കമ്മിറ്റി യോഗം ചേരും. ജോബ് ഫെയർ സബ് കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കണം.