 
മല്ലപ്പള്ളി : വാളക്കുഴി - ഇടയ്ക്കാട് റോഡിന്റെ നവീകരണം സി.എം.എൽ.ആർ.ആർ.പി പദ്ധതി പ്രകാരം പൂർത്തിയായി. 20 ലക്ഷം രൂപ സംസ്ഥാന സർക്കാരിന്റെ നിർമ്മാണ അനുമതി ലഭിച്ചിരുന്നു. 2165.50 മീറ്റർ നീളമുള്ള റോഡിന് മൂന്ന് മീറ്റർ വീതിയിലാണ് പദ്ധതി പൂർത്തീകരിച്ചത്. ഇതിൽ 50 മീറ്റർ കോൺക്രീറ്റിംഗ് പദ്ധതിൽ ഉൾപ്പെടുന്നു. റോഡിന്റെ ശോചനീയവസ്ഥയ്ക്ക് മാറ്റം വന്നതോടെ വാളക്കുഴി, കാരമല, ശാന്തിപുരം പ്രദേശവാസികൾക്ക് തടിയൂരിൽ എത്തുന്നതിന് പ്രയോജനം ചെയ്യും.