അടൂർ : ബി.ജെ.പി അടൂർ മുനിസിപ്പൽ 91-ാം ബൂത്ത് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ അനിൽനെടുമ്പളളി, വൈസ് പ്രസിഡന്റ് അജി വിശ്വനാഥ്‌,മുനിസിപ്പൽ പ്രസിഡന്റ്‌ ഗോപൻ മിത്രപുരം,മുനിസിപ്പൽ വൈസ് പ്രസിഡന്റ് സുനിൽകുമാർ,ഏരിയ പ്രസിഡന്റ്‌ ജയൻ.കെ, ജനറൽ സെക്രട്ടറി ബി.ജയകൃഷ്ണൻ, മുനിസിപ്പൽ സെക്രട്ടറി സാംകുട്ടി, ഒ.ബി.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ്,ഏരിയ ജനറൽ സെക്രട്ടറി രാജീവ്‌,പ്രശാന്ത് എന്നിവർ സംസാരിച്ചു.