പ്രമാടം : വള്ളിക്കോട് തൃപ്പാറ മഹാദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. രാവിലെ 9.50 നും 10.30 മദ്ധ്യേ തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് മഹാദേവന് തിടമ്പ് സമർപ്പണം, 11 ന് കൊടിയേറ്റ് സദ്യ, വൈകിട്ട് ആറിന് സോപാനസംഗീതം, 7.30 ന് ഓട്ടൻതുള്ളൽ.
21, 22, 23 തീയതികളിൽ വൈകിട്ട് ഏഴിന് സേവ. 24 ന് രാവിലെ 11.30 ന് ഉത്സവബലി ദർശനം, പന്ത്രണ്ടിന് അന്നദാനം, വൈകിട്ട് ആറിന് സോപാനസംഗീതം, രാത്രി എട്ടിന് നൃത്തസന്ധ്യ. 25 ന് വൈകിട്ട് ഏഴിന് സേവ. 26 ന് രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ. 27 ന് രാവിലെ 11.30 ന് ശ്രീഭൂതബലി, 8.15 നൃത്തനാടകം. 28 ന് വൈകിട്ട് ആറിന് സോപാനസംഗീതം, ഏഴിന് സേവ, രാത്രി പന്ത്രണ്ടിന് പള്ളിവേട്ട.
ശിവരാത്രി ദിവസമായ മാർച്ച് ഒന്നിന് രാവിലെ 6.30 ന് മഹാഗണപതിഹോമം, 9 ന് ഭഗവത് സദ്യ, ഉച്ചയ്ക്ക് 2.30 ന് ആറാട്ടുബലി, വൈകിട്ട് 4.30 ന് ആറാട്ട് എഴുന്നെള്ളത്ത്, രാത്രി പത്തിന് കൊടിയിറക്കം, തുടർന്ന് ഭക്തിഗാനമേള.