അടൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയൻ ഗ്രൗണ്ടിൽ ഒരാഴ്ചയായി കെ. എൽ. 33 എൽ 4043 എന്ന നമ്പരിലുള്ള കാർ അനാഥമായി കിടക്കുന്നു. യൂണിയൻ ഭാരവാഹികളുടെ അനുമതിവാങ്ങാതെയാണ് കാർ ഷോപ്പിംഗ് കോംപ്ളക്സിന് പിന്നിലുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ അടൂർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ചേർത്തല ജോയിന്റ് ആർ. ടി. ഒാഫീസിൽ രജിസ്റ്റർ ചെയ്ത അജയ് ശങ്കർ വി. പിള്ളയുടെ പേരിലുള്ള കാറാണിത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് യൂണിയൻ കൺവീനർ ആവശ്യപ്പെട്ടു.