കോന്നി: കളഞ്ഞു കിട്ടിയ സ്‍മാർട്ട് ഫോൺ ഉടമയെ തിരികെയേൽപ്പിച്ചു കേരള കൗമുദി ഏജന്റ് മാതൃകയായി. ഇന്നലെ പുലർച്ചെ പത്രവിതരണത്തിനിടെയാണ് കോന്നി ടൗണിലെ ആനക്കൂട് റോഡരികിൽ നിന്ന് കേരളകൗമുദി ഏജന്റ് എം.എ ബഷീറിന് 20000 രൂപവിലയുള്ള സ്മാർട്ട് ഫോൺ ലഭിച്ചത്. തുടർന്ന് ഫോൺ നഷ്ടപെട്ട മാങ്കുളം സ്വദേശി ഷെമീറിന്റെ വീട്ടിൽ നിന്നും നഷ്ടപെട്ട ഫോണിലേക്ക് വിളിക്കുകയായിരുന്നു. ബഷീർ വീട്ടിലെത്തി സ്മാർട്ട് ഫോൺ ഉടമക്ക് കൈമാറി.