veli
യൂത്ത്കോൺഗ്രസ് നേതൃത്വത്തിൽ പന്നിവിഴ പകനാൽ പാലത്തിന് താൽക്കാലികമായി നിർമ്മിച്ച സുരക്ഷാവേലി

അടൂർ : ആനന്ദപ്പള്ളി - അടൂർ റോഡിൽ പന്നിവിഴ ദേവീക്ഷേത്ര ജംഗ്ഷന് സമീത്തുള്ള കനാൽ പാലത്തിന് സുരക്ഷാവേലിയില്ലാതെ അപകടഭീഷണി നിലനിൽക്കുന്നത് കണക്കിലെടുത്തും, ഇവ പുനസ്ഥാപിക്കുന്നതിൽ ബന്ധപ്പെട്ട അധികൃതർ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ്‌ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷവേലി സ്ഥാപിച്ചു.പാലത്തിന്റെ ഇരു വശങ്ങളിലുമായി കോൺക്രീറ്റിൽ നിർമ്മിച്ച സുരക്ഷാവേലിയുണ്ടായിരുന്നെങ്കിലും അത് തകർന്നിട്ട് നാളുകൾ ഏറെയായി. ഇൗ മേഖലയിൽ അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമില്ല. ഇതിനെ തുടർന്നാണ് മണ്ഡലം പ്രസിഡന്റ്‌ നിതീഷ് പന്നിവിഴ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ അരവിന്ദ് ചന്ദ്രശേഖർ, എബൽ ബാബു,എബി തോമസ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ പന്നിവിഴ ജെയ്സൺ മാത്യു,സജൻ വി പ്രിൻസ്,റോബിൻ ജോർജ്,ബിബി വർഗീസ്, റോബിൻസ് എന്നിവരുടെ നേതൃത്വത്തിൽ താൽക്കാലിക സുരക്ഷാവേലി സ്ഥാപിച്ചത്.