sndp-19
ചെങ്ങന്നൂർ എസ്.എന്‍.ഡി.പി യൂണിയന്റെയും എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റേയും ആഭിമുഖ്യത്തിൽ നടന്ന പ്രീ-മാര്യേജ് കൗൺസിലിംഗ് ക്ലാസ്സ് യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ വനിതാസംഘം സെക്രട്ടറി റീന അനിൽ, യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ അനിൽ കണ്ണാടി, മോഹനൻ കൊഴുവല്ലൂ|ർ, ബി.ജയപ്രകാശ്, സുരേഷ് വല്ലന, എസ്.ദേവരാജൻ, രാജേഷ് പൊന്മല, കെ.ആർ.മോഹനൻ എന്നിവർ സമീപം.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെയും എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സരസകവി മൂലൂർ സ്മാരക ഹാളിൽ യുവതി-യുവാക്കൾക്കായി വിവാഹ പൂർവ കൗൺസലിംഗ് ക്ലാസുകൾ ആരംഭിച്ചു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, ബി.ജയപ്രകാശ് തൊട്ടാവാടി, അനിൽ കണ്ണാടി എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം മോഹനൻ കൊഴുവല്ലൂർ സ്വാഗതവും സുരേഷ് വല്ലന നന്ദിയും പറഞ്ഞു. രാജേഷ് പൊന്മല, ഡോ.ശരത് ചന്ദ്രൻ എന്നിവർ ക്ളാസുകൾ നയിച്ചു. ഇന്ന് സമാപിക്കും. വൈകിട്ട് 5ന് നടക്കുന്ന സമാപന യോഗത്തിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.