കോന്നി: കുളത്തുമണ്ണിൽ പുറകോട്ടെടുത്ത സ്വകാര്യ ബസിടിച്ച് തൊഴിലാളിക്ക് പരിക്ക്. ഇന്നലെ രാവിലെ 6.30 ന് കുളത്തുമൺ താമരപ്പള്ളിയിൽ സ്റ്റേ ബസ് റോഡിലൂടെ പോവുകയായിരുന്ന കോന്നി സ്വാദേശി ജിനോയെയാണ് മതിലിനോട് ചേർത്ത് ഇടിച്ചത്. അരഭാഗത്ത് പരിക്കേറ്റ ജിനോയെ നാട്ടുകാർ കോന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.