education

പത്തനംതിട്ട : ഡയറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന നൂതന പരിപാടിയായ മികവിന്റെ വഴികൾ ഉജ്ജ്വലം 2022ന് തുടക്കമായി. തിരുവല്ല വിദ്യാഭ്യാസജില്ലയുടെ അവലോകന യോഗം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ പി. തോമസ് ഉദ്ഘാടനം ചെയ്തു. തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. മിനികുമാരി അദ്ധ്യക്ഷതവഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ പി.പി.വേണുഗോപാലൻ പരിപാടികൾ വിശദീകരിച്ചു. വെണ്ണിക്കുളം എ.ഇ.ഒ സുധാകരൻ ചന്ദ്രോത്ത്, മല്ലപ്പള്ളി എ.ഇ.ഒ എം.ആർ.സുരേഷ് എന്നിവർ ചർച്ചകൾക്ക് നേതൃത്വംനൽകി. സമാപനയോഗത്തിൽ ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർ കെ.എസ്.ബീനാറാണി, ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളായ കെ.കെ.ദേവി, പി.വി.ശുഭ എന്നിവർ സംസാരിച്ചു.