തിരുവല്ല : നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ഇന്നുമുതൽ മാർച്ച് ഒന്നുവരെ നടക്കും. ഇന്ന് രാവിലെ 11ന് കുടയേറ്റും. രാവിലെ ഒൻപതിന് വയലിൽ കൊട്ടാരം ദേവനാരായണ ക്ഷേത്രത്തിൽ നിന്നും കുടമര ഘോഷയാത്ര ഉണ്ടായിരിക്കും. 25ന് രാവിലെ 10ന് നിരത്തില വഴിപാട്. 27ന് നൂറുംപാലും, 28ന് രാവിലെ 10ന് ആയിരംകുടം അഭിഷേകം, മാർച്ച് ഒന്നിന് 108 പ്രദക്ഷിണം, വൈകിട്ട് ശിവാഗ്നി ജ്വലനം, രാത്രി 12ന് ശിവരാത്രി പൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ.