റാന്നി: പഴവങ്ങാടി കരികുളത്ത് വീട്ടിലെ അലമാരയിൽ നിന്ന് സ്വർണമാലയും ചെയിനും മോഷണം
പോയ കേസിൽ യുവാവിനെ റാന്നി പൊലീസ് അറസ്റ്റുചെയ്തു. റാന്നി പഴവങ്ങാടി കരികുളം മോതിരവയൽ സിന്ധുഭവനം വീട്ടിൽ ശ്രീജിത്ത് (27) ആണ് പിടിയിലായത്. കഴിഞ്ഞ 17 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നുമിടയിൽ മോതിരവയലിലുള്ള ബന്ധുവായ ദിവ്യയുടെ കാലായിൽ വീട്ടിൽ ആരുമില്ലാത്ത സമയം കയറി അലമാരയുടെ വലിപ്പിൽ നിന്നാണ് സ്വർണം മോഷ്ടിച്ചത്. ഒരുപവൻ തൂക്കം വരുന്ന മാലയും,6 ഗ്രാം തൂക്കമുള്ള ചെയിനും ഉൾപ്പെടെയാണ് മോഷ്ടിച്ചത്.
പ്രതി സംഭവദിവസം ഇവിടെ ഉണ്ടായിരുന്നെന്ന അയൽവാസിയുടെ മൊഴിയാണ് നിർണായകമായത്.
തെളിവെടുപ്പിൽ റാന്നിയിലെ ഒരു ജ്വല്ലറിയിൽ നിന്ന് സ്വർണം കണ്ടെടുത്തു. റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ എം .അർ. സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്. ഐ മാരായ സായിസേനൻ, അനിൽ എസ്. കെ, എ. എസ് .ഐ രാജേഷ്, എസ് .സി .പി. ഒ ബിജു, സി.പി.ഒ മാരായ ഷിന്റോ, അജാസ് എന്നിവരുമുണ്ടായിരുന്നു.