ഇളമണ്ണൂർ : മൃഗ സംരക്ഷണ വകുപ്പിന്റെ 202021 വർഷത്തെ (സ്പിൽ ഓവർ) പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് മുട്ടക്കോഴി പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 600രൂപ ഗുണഭോക്തൃ വിഹിതം അടച്ചാൽ 45 - 60 ദിവസം പ്രായമായ 10മുട്ടക്കോഴി കുഞ്ഞുങ്ങളെ ലഭിക്കും. വളർത്താൻ താല്പര്യമുള്ളവരും സ്വന്തവും സുരക്ഷിതവുമായി കൂടുള്ളതുമായ വനിത ഗുണഭോക്താക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ഇന്ന് രാവിലെ 10ന് മുൻപ് മൃഗാശുപത്രിയിൽ എത്തിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ കോപ്പി, ജാതി സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടതാണെന്ന് ഏനാദിമംഗലം വെറ്റിറിനറി സർജൻ അറിയിച്ചു.