തിരുവല്ല: കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവല്ലാ മേഖലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിഷയ സമിതി ജില്ലാ കൺവീനർ ഡോ.ആർ. വിജയമോഹനൻ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്ര കേരളം, ശാസ്ത്രഗതി എന്നിവയുടെ വാർഷിക വരിക്കാരുടെ ലിസ്റ്റും പണവും പരിഷത്ത് ജില്ലാ സെക്രട്ടറി വി.എൻ അനിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റിയംഗം ജി.സ്റ്റാലിൻ പരിപാടികൾ വിശദീകരിച്ചു. ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ ക്ലാസുകൾ നടത്താനും സംസ്ഥാന കലാജാഥയ്ക്ക് മേഖലയിൽ സ്വീകരണം നൽകാനും പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി ബെന്നി മാത്യു, കമ്മിറ്റിയംഗം സേതു ബി.പിള്ള, തിരുവല്ല എ.ഇ.ഒ മിനി കുമാരി വി.കെ, മേഖലാ കമ്മിറ്റി അംഗങ്ങളായ അലക്സാണ്ടർ പി.ജോർജ്ജ്, രജനി ഗോപാൽ, വി.ആർ.സുനിൽ എന്നിവർ പ്രസംഗിച്ചു.