തിരുവല്ല: മാർത്തോമ്മാ കോളേജിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ജോസഫ് മാർത്തോമ്മാ മെത്രാപോലീത്ത സ്മാരക നവതി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ രാവിലെ 9ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രപൊലീത്ത നിർവഹിക്കും. കോളേജ് മാനേജർ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രപൊലീത്ത അദ്ധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി സി.വി.സൈമൺ, മാത്യു ടി.തോമസ് എം.എൽ.എ, കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു, വാർഡ് കൗൺസിലർ ഡോ.റജിനോൾഡ് വർഗീസ്, ചലച്ചിത്ര സംവിധായകൻ ബ്ലെസി എന്നിവർ പ്രസംഗിക്കും.