 
ചെങ്ങന്നൂർ: ഹരിയാന സർക്കാരിന്റെ അംഗീകൃത സംഘടനയായ മാജിക് ബുക്ക് ഒഫ് റെക്കാഡിന്റെ മികച്ച അദ്ധ്യാപികക്കുള്ള നാഷണൽ അവാർഡ് രശ്മി രാജിന് ലഭിച്ചു. കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ആദിത്യവർമ്മ അവാർഡ് നൽകി. കൊല്ലം ജില്ലയിൽ ഏരൂർ സ്വദേശിനിയായ രശ്മി രാജ് കവയത്രിയും സംസ്കാരിക പ്രവർത്തകയുമാണ്. പത്തനംതിട്ട, മെഴുവേലി പദ്മനാഭോദയം ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്‌സ് അദ്ധ്യാപികയാണ്.