മല്ലപ്പള്ളി: ഓട്ടൻതുള്ളൽ ആചാര്യൻ കീഴ്വായ്പൂര് കുഞ്ഞൻപിള്ളയ്ക്ക് കലാമണ്ഡലം ദിവാകരൻ നായർ സ്മാരക സൗഗന്ധിക പുരസ്‌കാരം ഇന്ന് സമ്മാനിക്കും. കീഴ്വായ്പൂര് കിഴക്കേടത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഹാളിൽ രാവിലെ 11 ന് ചേരുന്ന യോഗത്തിൽ കലാമണ്ഡലം വൈസ് ചാൻസ് ലർ ഡോ.ടി.കെ.നാരായണനാണ് പ്രശസ്തിപത്രവും ശില്പവും നൽകുക. ദേവസ്വം ബോർഡംഗം അഡ്വ.മനോജ് ചരളേൽ, കലാമണ്ഡലം തുള്ളൽ വിഭാഗം മേധാവി കലാമണ്ഡലം പ്രഭാകരൻ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുക്കും.