trade-union
സംയുക്ത ട്രേഡ് യൂണിയൻ ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി.ബൈജു ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി.ബൈജു ഉദ്ഘാടനം ചെയ്തു. ടി.യു.സി.സി ജില്ലാ കമ്മിറ്റി അംഗം എൻ.കെ വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ മനോജ്, പി.ജി രാജപ്പൻ, കെ.കെ ചന്ദ്രൻ, കെ ദേവദാസ്, ഗോപിനാഥൻ, പ്രവീൺ എൻ.പ്രഭ, അബി ആലാ, സാദത്ത്, ബിനു സെബാസ്റ്റ്യൻ,പി.ഡി.സുനീഷ് കുമാർ, കെ.എം സലീം എന്നിവർ പ്രസംഗിച്ചു.