പന്തളം: ​ ചേരിക്കൽ പീപ്പിൾസ് ലൈബ്രറിയുടെ ഒ.എൻ.വി അനുസ്മരണം നടന്നു. പ്രസിഡന്റ് പ്രിയരാജ് ഭരതന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാല അനുസ്മരണ പ്രഭാഷണം നടത്തി.നഗരസഭാംഗം എസ്.അരുൺ, ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പർ വിനോദ് മുളമ്പുഴ, മഞ്ജുവിശ്വനാഥ് എന്നിവർ സംസാരിച്ചു. പ്രശസ്ത ചിത്രകാരൻ മനൂബ് ഒയാസിസ് ഒ.എൻ.വിയുടെ ചിത്രം തൽസമയം വരച്ച് ലൈബ്രറിക്കു സമർപ്പിച്ചു. സെക്രട്ടറി പി.വി അരവിന്ദാക്ഷൻ സ്വാഗതവും ലൈബ്രേറിയൻ പി.ടി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഒ.എൻ.വി കവിതകളുടെയും ഗാനങ്ങളുടെയും അവതരണവും നടന്നു.