പന്തളം: രോഗം ബാധിച്ച് കിടന്നയാളെ നോക്കാൻ ആളില്ലാത്തതിനാൽ സമീപവാസികളുടെ സഹകരണത്തോടെ ആശുപത്രിയിലാക്കി. തുമ്പമൺ മുട്ടം കോളനിയിൽ ബ്ലോക്കിൽ നാലിൽ താമസക്കാരനായ രാമചന്ദ്രനെയാണ് അയൽവാസികൾ ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കലിന്റെ സഹായത്തോടെയാണ് യൂത്തു കോൺഗ്രസിന്റെ ആബുലൻസിൽ കോഴഞ്ചേരി ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റിയത് . .മാനസിക രോഗം ബാധിച്ച് ഒരു വീട്ടിൽ അഞ്ചു പേർ ബുദ്ധിമുട്ടുന്നത് രഘു മാദ്ധ്യമ ശ്രദ്ധയിൽ പെടുത്തിയത് കണ്ട് ലുലു ചെയർമാൻ എം.എ യൂസഫലി 10 ലക്ഷം രൂപ ഈ കുടുംബത്തിന് കൊടുത്തിരുന്നു. അതിൽ മൂന്നുപേർ മരണപ്പെട്ടിരുന്നു. മാനസിക രോഗിയായ അനുജൻ രാജേഷ് മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്. യൂത്ത്‌കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ, ഉമ്മൻ ചക്കാലയിൽ. പഞ്ചായത്ത് അംഗങ്ങളായ തോമസ് ടി.വർഗീസ്, പവിത്രൻ , യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്​ജു തുമ്പമൺ , ശരത് ലാൽ വിഷ്ണു എന്നിവരും പങ്കെടുത്തു.