പന്തളം : . പെരുമ്പുളിക്കൽ പോളിടെക്‌നിക് ജംഗ്ഷനു സമീപം ഇന്നലെ പുല‌ർച്ചെ അജ്ഞാത വാഹനമിടിച്ച് പന്നി ചത്തു. അടുത്തിടെ എം.സി.റോഡിൽ പറന്തലിലും, കുരമ്പാലയിലും പന്നികൾ വാഹനമിടിച്ച്ചത്തിരുന്നു. പന്തളം നഗരസഭയുടെ പരിധിയിലും തെക്കേക്കരയിലും കാട്ടുപന്നി ശല്യം വർദ്ധിച്ചുവരികയാണ്.