bjp-dharna
ബി.ജെ.പി തിരുവൻവണ്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലിശ്ശേരിയിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കല്ലിശേരിയിലും പരിസരപ്രദേശങ്ങളിലും സമാധാന അന്തരീഷം തകർത്ത് സി.പി.എം പിന്തുണയോടെ നടക്കുന്ന കഞ്ചാവ് - മദ്യ - മാഫിയാ സംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുവൻവണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം കല്ലിശേരിയിൽ തട്ടുകടയ്ക്ക് തീയിട്ട സംഭവത്തിൽ പൊലീസ് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും, കൂട്ടുപ്രതികൾ ആരൊക്കെയാണെന്നും സംഭവത്തിന്റെ തീവ്രസ്വഭാവം അന്വേഷിക്കണമെന്നും സജു ഇടക്കല്ലിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ മുഖ്യപ്രഭാഷണം നടത്തി. മഹിളാമോർച്ചാ ജില്ലാ പ്രസിഡന്റ് കലാരമേശ്, മണ്ഡലം ജനറൽ സെക്രട്ടറി രശ്മി സുഭാഷ്, സെക്രട്ടറി അജി.ആർ.നായർ, പി.ടി ലിജു, എസ്. രഞ്ജിത്ത്, മനു തെക്കേടത്ത്, ശ്രീവിദ്യ, നിഷ, ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.