school-cleaning
കെ.എസ്.റ്റി.എ ചെങ്ങന്നൂർ സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ക്കൂളുകളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ സബ് ജില്ലാതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജി ശ്രീകുമാർ നിർവഹിക്കുന്നു .

ചെങ്ങന്നൂർ: 21 മുതൽ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ദ്വിദിന സ്കൂൾ ശുചീകരണയജ്ഞത്തിന് കെ.എസ്.ടി.എ ചെങ്ങന്നൂർ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ സബ് ജില്ലാതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ നിർവഹിച്ചു .ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജി.കൃഷ്ണകുമാർ, കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി ബൈജു കെ.പ്രസിഡന്റ് പി.സി പ്രസാദ്, വൈസ് പ്രസിഡന്റ് വിജയകുമാർ, പ്രഥമാദ്ധ്യാപിക കെ.വി മൃദുല, ബി.ആർ.സി ട്രെയിനർ പ്രവീൺ വി.നായർ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ, പരിസരവാസികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.