covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 311 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇതുവരെ ആകെ 2,62,244 പേർക്ക് രോഗം ബാധി​ച്ചിട്ടുണ്ട്. കൊവിഡ് ബാധിതരായ എട്ടു പേർ ഇന്നലെ മരി​ച്ചു. ഇന്നലെ 678 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2,57,354 ആണ്. ജില്ലക്കാരായ 2434 പേർ ചി​കി​ത്സയി​ലാണ്. ഇതിൽ 2302 പേർ ജില്ലയിലും 132 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവൺമെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്നലെ ആകെ 2368 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.