പത്തനംതിട്ട: കേരള ചേരമർ സംഘം 129 -ാം നന്നുവക്കാട് ശാഖയുടെയും നന്നുവക്കാട് മഹാദേവർ ക്ഷേത്രം ദേവസ്വം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നന്നുവക്കാട് മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്നുമുതൽ മാർച്ച് ഒന്ന് വരെ നടക്കും. കൊടിയേറ്റ് ഇന്ന് വൈകിട്ട് 7ന് തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി എൻ.രവികുമാരൻ പോറ്റിയുടെ സഹകാർമ്മികത്വത്തിലും നടക്കും.